Kurisumala | പീസ് ഫെസ്റ്റ് – 2k23
17946
news-template-default,single,single-news,postid-17946,ajax_fade,page_not_loaded,,wpb-js-composer js-comp-ver-5.4.5,vc_responsive

പീസ് ഫെസ്റ്റ് – 2k23

പീസ് ഫെസ്റ്റ് – 2k23

വെളളറട: പ്രസിദ്ധ പരിസ്ഥിതി ടൂറിസം തീർത്ഥാടന കേന്ദ്രമായ കർമ്മലമാതാ മലയിൽ പീസ് ഫെസ്റ്റ് 2k23.ഡിസംബർ 26 മുതൽ 2024 ജനുവരി1വരെ നടക്കും. തെക്കൻ കുരിശുമല സംഗമ വേദിയിൽ ഡിസംബർ 26 ന് വൈകുന്നേരം4 മണിക്ക് ആഘോ ഷങ്ങൾക്ക് തുടക്കം കുറിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആഘോഷമായ ദിവ്യബലിയും, തുടർന്ന് വിവിധ സഭാ വിഭാഗങ്ങൾ നടത്തുന്ന കരോൾ ഗാനവും നടക്കും. സാംസ്കാരിക, സന്നദ്ധ സംഘടനകൾ നടത്തുന്ന കലാ വിരുന്നും, തിരഞ്ഞെടുത്ത കലാ പരിപാടികളും ഉണ്ടായിരിക്കും. സാഹിത്യ സദസുകളും , പ്രകൃതി സംരക്ഷണ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഡയറക്ടർമോൺ. ഡോ. വിൻസെൻറ് കെ പീറ്റർ അറിയിച്ചു. ഈ ദിവസങ്ങളിൽ കർമ്മലമാതാ മല കയറുന്നതിനും പ്രാർത്ഥിക്കുന്നതിനുമുളള സൗകര്യവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No Comments

Leave a Comment