തെക്കൻ കുരിശുമല 67-ാമത് മഹാതീർത്ഥാടനം: സംഘാടക സമിതി രൂപീകരിച്ചു
വെളളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻകുരിശുമല 67-ാമത് മഹാതീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. സംഗമ വേദിയിൽ നടന്ന യോഗത്തിൽ കേരളo -തമിഴ് നാട് പ്രദേശത്ത് നിന്നുമുള്ളവർക്ക് പുറമേ വിവിധ സഭാ വിഭാഗങ്ങളും സാംസ്കാരിക- സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2024 മാർച്ച് 10 മുതൽ 17 വരെയും 28, 29 പെസഹാ വ്യാഴം, ദു:ഖവെളളി ദിവസങ്ങളിലുമാണ് തീർത്ഥാടനം നടക്കുന്നത്. വിശുദ്ധ കുരിശ് – തീർത്ഥാടകരുടെ പ്രത്യാശ എന്നതാണ് ഈ വർഷത്തെ തീർത്ഥാടനസന്ദേശമെന്ന് ഡയറക്ടർ മോൺ. ഡോ.വിൻസെന്റ് കെ.പീറ്റർ പറഞ്ഞു. ലോക ജനത ഒന്നാകെ പൂർണ്ണത തേടിയുള്ള തീർത്ഥാടന പാതയിലാണെന്നും അവർക്ക് എന്നും പ്രത്യാശയും കരുതലും യേശു നാഥൻ വഹിച്ച വിശുദ്ധ കുരിശ് മാത്ര മാണെന്നും. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

തീർത്ഥാടനത്തിന്റെ ക്രമീകരണങ്ങൾ ക്കായി 301 പേരടങ്ങുന്ന തീർത്ഥാടന കമ്മറ്റിയ്ക്കും രൂപം നൽകി. നെയ്യാറ്റിൻകരരൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവേൽ രക്ഷാധികാരി, വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് സഹ രക്ഷാധികാരി, ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ പീറ്റർ ജനറൽ കൺവീനർ.
പ്രോഗ്രാം: ഫാ. ജീ പിൻദാസ് ,ഫാ. അജിൻ ജോസ് ചെയർമാൻ. ടി ജി രാജേന്ദ്രൻ , കടയാലും മൂട് മണി, കൺവീനർ. ലിറ്റർജി: ഫാ. സാവിയോ ഫ്രാൻസീസ്, സിസ്റ്റർ ഷീജ ചെയർമാൻ. ലൂയിസ് ഉപദേശി , ടി എം സേവ്യർ കൺവീനർ. മീഡിയ – അഡ്വാർഡൈസ്മെന്റ് – പബ്ലിസിറ്റി: റവ. അനു,. ചെയർമാൻ, വി.വി. വിൽഫ്രട്ട്, രാഹുൽ , ബിബിൻ കൺവീനർ.പ്രജിത്ത് എസ്.എൻ. കോർഡിനേറ്റർ . വോളന്റിയേഴ്സ്: ഫാ. യേശുദാസ് , റവ. ലോഡ് വിൻ ലോറൻസ് ചെയർമാൻ, ജോകേഷ് .ജെ. ജ്ഞാനദാസ് ആറു കാണി കൺവീനർ. പോലീസ് ആന്റ് ട്രാൻസ്പോർട്ട്: ഫാ.സെബാസ്റ്റ്യൻ മൈക്കിൾ ചെയർമാൻ, ആർ. മോഹൻ രാജ്, ഡി ആൽബിൻ രാജ് കൺവീനർ. ലൈറ്റ് ആന്റ് സൗണ്ട്: ഫാ.തോമസ് ജൂസൈ ചെയർമാൻ. ഷിബു വി.എം, പി.അബ്രഹാം കൺവീനർ.
ഡെക്കറേഷൻ: ഫാ.എം.കെ.ക്രിസ്തുദാസ് ചെയർമാൻ. ഷാജി വെള്ളരിക്കുന്ന്, സി. തപസി കൺവീനർ. ഗ്രീൻ മിഷൻ: എൻ. ദാനം, കെ. ലീല കൺവീനർ. ഫുഡ്: ഫാ. വർഗ്ഗീസ് ഹൃദയ ദാസൻ ചെയർമാൻ , ഷാബു . വി.എം, ബിജുകുമാർ,അനിൽ കുമാർ ആറു കാണി കൺവീനർ. ഹെൽത്ത്: ഫാ. ഫ്രാങ്ക്ളിൻ ചെയർമാൻ, ജോസ് പാലിയോട് , ഫെമിന ബെർളിൻജോയ് കൺവീനർ. വുമൺ ആന്റ് ചൈൽഡ്: ജെ.എം.ഷീജ, കെ. തങ്കം കൺവീനർ. ഡോക്കുമെന്റേഷൻ:റവ. അരുൺ. ചെയർമാൻ.പ്രജിത്ത്, ജോബിൻ ജോൺ കൺവീനർ. വാട്ടർ കമ്മിറ്റി: ഫാ. റോബിൻ സി പീറ്റർ ചെയർമാൻ. ജോയി കുരിശുമല കൺവീനർ. ഫുഡ് സേഫ്റ്റി: ഫാ. സുരേഷ് ബാബു ചെയർമാൻ. കെ.ജ്ഞാന ദാസ് കൺവീനർ. റിസപ്ഷൻ: റവ.റീനാ തോമസ് ചെയർ പേഴ്സൺ.എസ്. ജയന്തി, ഷാജി കളത്തൂർ കൺവീനർ. നെറുകയിലെ ക്രമീകരണം: റവ.ഡോ.ഗ്രിഗറി ആർ ബി . സ്റ്റാൻലി പുത്തൻപുരയ്ക്കൽ കൺവീനർ.
ജനറൽ കോർഡിനേറ്റർ ടി.ജി.രാജേന്ദ്രൻ ,ജനറൽ സെക്രട്ടറി പ്രജിത്ത് എസ്.എൻ. അടുത്ത ജനറൽ ബോഡി യോഗം ഡിസംബർ 3 ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് നടക്കുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.